കൊച്ചി : കേരള എൻജിനീയറിങ്-ഫാർമസി പ്രവേശനയുടെ(കീം ) ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ ഉച്ചക്ക് ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.
നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.